തലവൂര്‍ പൂരം 2013

തലവൂര്‍ ഗ്രാമത്തിന്റെ ഐശ്വര്യവും ആദ്ധ്യാത്മിക ശ്രോതസുമായ തലവൂര്‍ തൃക്കൊന്നമര്‍കോട് ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കുംഭ മാസത്തിലെ തലവൂര്‍ പൂരം ഈ വര്‍ഷം ഫെബ്രുവരി മാസം 18 തിങ്കളാഴ്ച ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോട് കൂടി സമാരംഭിച്ച് ഫെബ്രുവരി മാസം 27 ബുധനാഴ്ച സമാപിക്കുന്നതാണ്.

നിര്യാതനായി

നടുത്തേരി അരീക്കുഴി ഹൌസില്‍ കെ. ജോണ്‍ (84) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു മേലേപ്പുര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: തങ്കച്ചന്‍, സാമുവല്‍, ബേബി, ഓമന, മോനച്ചന്‍, ലീലാമ്മ, പരേതനായ ഡാനിയല്‍. മരുമക്കള്‍: രമണി, ഗ്രേസി, ഷേബ, ബീന, കുഞ്ഞച്ചന്‍, ജയ, തങ്കച്ചന്‍.

ട്രെയിനില്‍ ബിസ്കറ്റ് നല്‍കി മയക്കി തലവൂര്‍ സ്വദേശിയുടെ പണവും സ്വര്‍ണവും കവര്‍ന്നു

ട്രെയിന്‍ യാത്രക്കിടെ സഹയാത്രക്കാര്‍ നല്‍കിയ ലഹരി മരുന്ന് കലര്‍ന്ന ബിസ്കറ്റ് കഴിച്ച് അവശനിലയിലായ തലവൂര്‍ സ്വദേശിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവൂര്‍ അമ്പലത്തില്‍നിരപ്പ് വിശറിയില്‍ ചരുവിള വീട്ടില്‍ കെ.ജി. ഏബ്രഹാ (45) മാണ് ചികില്‍സയിലുള്ളത്.

ഗ്രാമപാതകളില്‍ ബസ് സര്‍വീസ്

പത്തനാപുരം നിയോജകമണ്ഡലത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പ്രധാനപാതകളില്‍ ഇനി കെ.എസ്.ആര്‍.ടി.സി. യുടെ ബസ് സര്‍വീസുകള്‍ എത്തും. പത്തനാപുരം ഡിപ്പോയില്‍നിന്ന് പതിനഞ്ചോളം സര്‍വീസുകളാണ് പുതുതായി ഓടിത്തുടങ്ങിയത്. മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ സേവനം ലഭ്യമാകുന്നത്.

മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു

തലവൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഘത്തെ പിടികൂടണമെന്ന് ആര്‍എസ്എസ് തലവൂര്‍ മണ്ഡലം കാര്യവാഹക് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് തലവൂര്‍ ക്ഷേത്രമൈതാനത്ത് നില്‍ക്കുകയായിരുന്ന കണ്ണന്‍, പ്രസാദ്, ശ്യാം, ശരത്, രാജീവ് എന്നിവരെയാണു സാമൂഹികവിരുദ്ധര്‍ ആക്രമിച്ചത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചു.

തലവൂരില്‍ പനി ബാധിച്ച്‌ മരണം

02/07/2012
തലവൂരില്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. ചാമക്കാല കോളനിയില്‍ പീലിക്കോട്‌ വീട്ടില്‍ കൊച്ചുചെറുക്കന്‍(56) ആണ് മരിച്ചത്‌.

Pages

payoffers.in
skynet

 

User login